വൈഗയുടെ മരണം: പിതാവ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയനാക്കും

സനു മോഹന്‍

കൊച്ചി  | മുട്ടാര്‍ പുഴയില്‍ ബാലിക മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയമാക്കും.

വൈഗയെന്ന പതിമൂന്ന് വയസുകാരി മരിച്ച് 22 ദിവസം പിന്നിട്ടിട്ടും ഇതുവരെ മരണത്തിന്റെ ദുരൂഹത നീക്കാനോ വൈഗയെ കൂട്ടിക്കൊണ്ടുപോയ പിതാവ് സനു മോഹനെ കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.തമിഴ്‌നാട്ടില്‍ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതല്‍ വിളിച്ചിരുന്നത്.



source http://www.sirajlive.com/2021/04/13/475217.html

Post a Comment

أحدث أقدم