
കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ ഐസിയു ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഒരാള്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ പുക ശ്വസിച്ചുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 34 കൊവിഡ് രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നു. 29 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.
source http://www.sirajlive.com/2021/04/18/475805.html
Post a Comment