കൊവിഡ്: പശ്ചിമ ബംഗാളില്‍ നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുവാനാണ് നടപടി.

നിലവിലെ സാഹചര്യത്തില്‍ വലിയ റാലികള്‍ സംഘടിപ്പിക്കുന്നതിന്റെ പ്രത്യാഘാതത്തെപ്പറ്റി എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കണമെന്ന് താന്‍ ആവശ്യപ്പെടുന്നതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുലിന്റെ ട്വീറ്റ് സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ അസാന്‍സോളില്‍ പ്രധാനമന്ത്രി കൂറ്റന്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവന്നത്. ഇത്രയും വലിയൊരു റാലി താന്‍ ആദ്യമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിയുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.



source http://www.sirajlive.com/2021/04/18/475810.html

Post a Comment

Previous Post Next Post