
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നു. രോഗ വ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും നിയന്ത്രണം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ ഞാറാഴ്ച്ച കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഭോപ്പാല്‍ ഉള്‍പ്പെടെ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. ചത്തീസ്ഗഡിലും നിയന്ത്രണങ്ങള്‍ തുടരുകയാണ്. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്.
source http://www.sirajlive.com/2021/04/18/475774.html
إرسال تعليق