കൊവിഡ് പ്രതിസന്ധി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് വ്യാപന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളിലെ പോരായ്മകളില്‍ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ്‌ക്യൂറി ആയി കോടതി നിയമിച്ചു.

ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയുടെ കാര്യത്തിലെല്ലാം ദേശീയ നയം രൂപവത്ക്കരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് കോടതി നാളെ പരിഗണിക്കും. വിവിധ ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കേസുകള്‍ സുപ്രീം കോടതിക്ക് വിടണമെന്നും കോടതി നിരീക്ഷിച്ചു.



source http://www.sirajlive.com/2021/04/22/476357.html

Post a Comment

Previous Post Next Post