ജി സുധാകരനെതിരായ പരാതിയിൽ വീഡിയോ ഹാജരാക്കാൻ യുവതിയോട് പോലീസ്

ആലപ്പുഴ | മന്ത്രി ജി സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം മന്ത്രി നടത്തിയെന്ന് ആരോപിക്കുന്ന വാർത്താ സമ്മേളനത്തിൻ്റ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പരാതിക്കാരിയോട് പോലീസ്. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് പരാതി. ഇക്കാര്യങ്ങളാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയിലും ആവര്‍ത്തിക്കുന്നത്. മന്ത്രി സുധാകരന്റെ രൂക്ഷമായ പ്രതികരണങ്ങളാണ് മുൻ പേഴ്സണ‌ൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും ചൊടിപ്പിച്ചത്.

നേരത്തെ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പ്രശ്നം ഒത്തുതീരുമെന്ന ഘട്ടമെത്തിയെങ്കിലും പരാതിക്കാരി പിൻമാറാൻ തയ്യാറായിരുന്നില്ല.  ആലപ്പുഴയിൽ പാർട്ടിയിലെ പ്രശ്നങ്ങളും ഇതോടൊപ്പമുണ്ട്.



source http://www.sirajlive.com/2021/04/20/476059.html

Post a Comment

Previous Post Next Post