ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍; മകനും ഭാര്യക്കും കൊവിഡ്

തിരുവനന്തപുരം | മകനും ഭാര്യക്കും കൊവിഡ്- 19 സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചതായി അവര്‍ ഫേസ്ബുക്കില്‍ അറിയിക്കുകയായിരുന്നു.

മന്ത്രിക്ക് രോഗലക്ഷണങ്ങളില്ല. മകനും ഭാര്യയുമായി പ്രാഥമിക സമ്പര്‍ക്കം വന്നതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴി ഇടപെട്ട് പ്രവര്‍ത്തിക്കുമെന്നും അവര്‍ അറിയിച്ചു.



source http://www.sirajlive.com/2021/04/20/476062.html

Post a Comment

Previous Post Next Post