
ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. ഞായറാഴ്ച സ്പീക്കറെ വീണ്ടും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.
ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്.
source http://www.sirajlive.com/2021/04/10/474788.html
إرسال تعليق