ലുലു മാളില്‍ തോക്ക് കണ്ടെത്തിയ സംഭവം; റിട്ട.വനം വകുപ്പ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി |  ലുലു മാളില്‍ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആളെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് ആലുവ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 86 വയസുകാരനായ ഇയാള്‍ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. തോക്ക് ഉപയോഗ ശൂന്യമാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈസ്റ്ററിന്റെയും തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.



source http://www.sirajlive.com/2021/04/04/474143.html

Post a Comment

أحدث أقدم