
ആയിരം ഡോസ് വാക്‌സിന്‍ ആണ് ഇവിടെ ഇന്ന് വിതരണം ചെയ്യുന്നത്. ഇതിനായുള്ള ടോക്കണിന് വേണ്ടിയാണ് തിരക്കുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ തിക്കുംതിരക്കുമുണ്ടായിരുന്നു.
ടോക്കണ്‍ ലഭിക്കാന്‍ രാവിലെ മുതല്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്. മുൻഗണനാക്രമം പരിഗണിക്കാതെ പോലീസ് ടോക്കൺ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇവിടെയെത്തിയവർ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ ഏതാനും പോലീസുകാരാണ് ആദ്യഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നത്. പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
source http://www.sirajlive.com/2021/04/21/476199.html
إرسال تعليق