ഞായറാഴ്ചകളിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; കോഴിക്കോട്ട് കൂടുതല്‍ നിയന്ത്രണം

കോഴിക്കോട് | കൊവിഡ് വ്യാപനം ശക്തമായ കോഴിക്കോട് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും കൈയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ  പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ്.



source http://www.sirajlive.com/2021/04/22/476366.html

Post a Comment

أحدث أقدم