കണ്ണൂര്‍ | തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ കണ്ണൂര്‍ മയ്യില്‍ പാമ്പുരുത്തിയില്‍ മുസ്ലിം ലീഗ് – സി പി എം സംഘര്‍ഷം. അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്കും മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 7.30 തോടെയാണ് സംഭവം നടന്നത്. തളിപ്പറമ്പിലെ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിക്ക് ശേഷമാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ ഇവിടെ പ്രശ്നങ്ങളുണ്ടായിരുന്നു.
source
http://www.sirajlive.com/2021/04/02/473948.html
إرسال تعليق