ന്യൂഡല്‍ഹി | രാജ്യത്ത് 6.75 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൊാവിഡ് വാക്‌സിന്‍ നല്‍കിയിരുന്നത്. അടുത്തഘട്ടം മാര്‍ച്ച് ഒന്നിനാണ് ആരംഭിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. രാജ്യത്ത് നിലവില്‍ 6,75,36,392 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.
source
http://www.sirajlive.com/2021/04/02/473944.html
إرسال تعليق