ഓക്‌സിജന്‍ ലഭിക്കാതെ ആന്ധ്രയില്‍ 11 കൊവിഡ് രോഗികള്‍ മരിച്ചു

A patient wearing an oxygen mask is seen inside an ambulance waiting to enter a COVID-19 hospital for treatment, amidst the spread of the coronavirus disease (COVID-19) in Ahmedabad, India, April 25, 2021. REUTERS/Amit Dave

തിരുപ്പതി | ആന്ധ്രാപ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 കൊവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് മരിച്ചത്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കുന്നതില്‍ അഞ്ച് മിനിറ്റ് താമസം നേരിട്ടതാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇവിടെ ഐ സി യുവില്‍ മാത്രം 700 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ജനറല്‍ വാര്‍ഡുകളില്‍ 300 രോഗികളും ചികിത്സയിലുണ്ട്. 45 മിനുട്ടോളം ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞു. ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു.

 

 



source http://www.sirajlive.com/2021/05/11/478582.html

Post a Comment

Previous Post Next Post