
സംസ്ഥാന രൂപവത്ക്കരണശേഷം അധികാരത്തില്‍ വന്ന 1957ലെ ഇ എം എസ് സര്‍ക്കാറില്‍ അംഗമായിരുന്ന ഗൗരിയമ്മ. കേരളത്തിന്റെ ഭാവിനിര്‍ണയത്തില്‍ നിര്‍ണായമായ ഭൂപരിഷ്‌കരണ ബില്‍ അവതരിപ്പിച്ചത് കെ ആര്‍ ഗൗരിയമ്മയായിരുന്നു. അതുപോലെ കുടിഒഴിപ്പിക്കല്‍ നിരോധന നിയമവും ഒന്നാം മന്ത്രിസഭയില്‍ ഗൗരിയമ്മയുടെ കൈയൊപ്പ് പതിഞ്ഞ നിര്‍ണായക നിയമമായിരുന്നു. കേരള രാഷ്ട്രീയത്തിലെ പെണ്‍സിംഹം നിരവധി തവണ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കാലം മന്ത്രിസഭയില്‍ അംഗമായിരുന്ന വനിതയാണ് ഗൗരിയമ്മ. 1948 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണില്‍ നിന്നും ചെങ്കൊടി പിടിച്ച്, കേരള രാഷ്ട്രീയത്തിന്റെ അധികാരത്തിലേക്ക് നടന്നു കയറുകയി ഗൗരിയമ്മയെ പോലെ കരുത്തയായ ഒരു വനിത കേരള രാഷ്ട്രീയത്തില്‍ പിന്നീട് ഉണ്ടായിട്ടില്ല.
source http://www.sirajlive.com/2021/05/11/478578.html
Post a Comment