
വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസയിലെ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായതോടെ മരണസംഖ്യ 122 ആയി ഉയര്‍ന്നു. 31 കുട്ടികളും 20 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം 900 കടന്നതായി ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അക്രമം അവസാനിപ്പിക്കണമെന്ന് നിരന്തരം അഭ്യര്‍ഥിച്ചിട്ടും അതിനൊന്നും പുല്ലുവില കല്‍പ്പിക്കാതെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍ ഭരണകൂടം ഗാസയില്‍ ചേരപ്പുഴ ഒഴുക്കുന്നത്. ഇസ്‌റാഈലില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതു വരെ ആക്രമണം തുടരടുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.
വ്യോമാക്രണത്തെ ചെറുക്കാന്‍ ഗാസയില്‍ നിന്ന് ഹമാസ് തൊടുത്തുവിടുന്ന റോക്കറ്റുകളും ഷെല്ലുകളും ഇസ്‌റാഈലില്‍ പതിക്കുന്നുണ്ടെങ്കിലും ഇസ്‌റാഈല്‍ പക്ഷത്ത് കാര്യമായ നാഷനശ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇതുവരെ ആറ് ഇസ്‌റാഈലികളും ഒരു മലയാളിയുമാണ് മരിച്ചത്.
കിഴക്കന്‍ ജറുസലേമില്‍ കൂടുതല്‍ ഭാഗത്ത് കുടിയേറ്റം നടത്താനുള്ള ഇസ്‌റാഈല്‍ നീക്കത്തിനെതിരെ ഫലസ്തീനികള്‍ നടത്തിയ പ്രതിഷേധം ഇസ്‌റാഈല്‍ വലിയ ആക്രമണങ്ങള്‍ക്ക് അവസരമാക്കി മാറ്റുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടായിരുന്നു തുടക്കം. റമസാനില്‍ രാത്രി നമസ്‌കാരം നിര്‍വഹിക്കുമ്പോഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയായിരുന്നു.
source http://www.sirajlive.com/2021/05/14/478985.html
إرسال تعليق