
ഹമാസ് പോരാളികളെ ലക്ഷ്യമിടുന്നുവെന്ന വ്യാജേനയാണ് ശക്തമായ വ്യോമാക്രമണം നടത്തുന്നത്. ആക്രമണത്തിൽ നൂറ് കണക്കിന് കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. കഴിഞ്ഞ പത്ത് വര്ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇസ്റാഈൽ ഇപ്പോൾ നടത്തുന്നത്. ഒറ്റരാത്രികൊണ്ട് 160 വിമാനങ്ങളും ആറ് വ്യോമ താവളങ്ങളും ഉപയോഗിച്ചിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
മെയ് 14 വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 കുട്ടികൾ, 19 സ്ത്രീകൾ ഉൾപ്പെടെ 119 ഫലസ്തീനികൾ കൊല്ലപ്പെടുകയും 830 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജൂതരിലെ അതിതീവ്ര ചിന്താഗതി പുലര്‍ത്തുന്നവരെയാണ് കുടിയൊഴിപ്പിക്കുന്ന പ്രദേശങ്ങളിൽ താമസിപ്പിക്കുന്നതിനായി ഇസ്രായേൽ തിരഞ്ഞെടുക്കുന്നത്.
source http://www.sirajlive.com/2021/05/14/478989.html
إرسال تعليق