13,000 ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ ഓക്‌സിജന്‍ ടാങ്ക് മെഡി.കോളജിന് നല്‍കി പി കെ സ്റ്റീല്‍, സൗജന്യമായി മാറ്റി സ്ഥാപിച്ച് ഊരാളുങ്കല്‍; കരുതലിന്റെ കോഴിക്കോടന്‍ മാതൃക

കോഴിക്കോട് | കൊവിഡ് പ്രതിരോധത്തിൽ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിന് ഒരു കോഴിക്കോടൻ മാതൃക. കരുതലിന് കരുത്ത് പകർന്ന് പികെ സ്റ്റീൽസും ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയും. മെഡി.കോളജിൽ പുതുതായി സജ്ജീകരിച്ച പി എം എസ് എസ് വൈ ബ്ലോക്കിൽ ഓരോ കിലോ ലിറ്ററിന്റെ രണ്ടു സംഭരണ ടാങ്കുകളാണുണ്ടായിരുന്നത്. ജില്ലയിൽ കൊവിഡ് കേസുകളുടെ വർധന മൂലം പി എം എസ് എസ് വൈ ബ്ലോക്കിൽ ഓക്സിജൻ ലഭ്യത പര്യാപ്തമാവാത്ത സാഹചര്യം ഉണ്ടായേക്കാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലാ ഭരണകൂടം പി കെ സ്റ്റീലസ്സുമായി ബന്ധപ്പെട്ട് അവരുടെ പക്കലുള്ള 13 KL ഓക്സിജൻ സംഭരണ ടാങ്ക് താത്കാലികമായി ഏറ്റെടുക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.

എന്നാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ഓക്സിജൻ സംഭരണ ടാങ്ക് ജില്ലാ ഭരണകൂടത്തിന് സംഭാവനയായി കൈമാറാൻ പി കെ സ്റ്റീൽസ് സന്നദ്ധമായി.

13,000 ലിറ്റർ ശേഷയുള്ള ഓക്സിജൻ സംഭരണ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായത്തിനായി ഉരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാനുമായി കലക്ടർ സാംബശിവറാവു ബന്ധപെട്ടു. ഒട്ടും കാലതാമസം വരുത്താതെ പ്രതിഫലമില്ലാതെ സംഭരണ ടാങ്ക് മാറ്റിസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു. പി കെ സ്റ്റീൽ കോംപ്ലക്സ്കിൽ നിന്ന് 20 കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളേജിലേക്ക് 13,000 ലിറ്റർ ശേഷയുള്ള സംഭരണ ടാങ്ക് കൃത്യതയോടെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹെവി മെഷീനറിയുടെ സഹായത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക തൊഴിലാളികൾ പ്രഫഷണലായി ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് മാറ്റിസ്ഥാപിക്കാനായി.

ഇനോക്സ് എയർ പ്രോഡക്റ്റിൽ നിന്ന് ലഭിച്ച ഡ്രോയിങ്ങ് ഉപയോഗിച്ചു ടാങ്ക് സ്ഥാപിച്ച് പ്രവർത്തനക്ഷമമാകുമെന്ന് പ്രവർത്തികൾ പൂർത്തിയാക്കി. കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ


source http://www.sirajlive.com/2021/05/09/478412.html

Post a Comment

أحدث أقدم