
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ കീഴില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി ആര്‍ സിയും മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏബിള്‍ വേള്‍ഡും സംയുക്തമായിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് വാക്‌സിനേഷന്‍ ഹെല്പ് ഡെസ്‌ക്, ഓണ്‍ലൈനായി തെറാപ്പികള്‍, കൗണ്‍സിലിങ്, മരുന്നുകള്‍, ആംബുലന്‍സ് എന്നീ സേവനങ്ങളാണ് പദ്ധതി ലക്ഷ്യമിടുന്നത്. തദ്ദേശീയമായിട്ടുള്ള വിവിധ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളുമായി സഹരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സാന്ത്വനം പദ്ധതിയുടെ ഭാഗമായിട്ടുള്ള സംവിധാനങ്ങള്‍ ഇതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതാണ്.
പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മെയ് 10 നു രാവിലെ 11 മണിക്ക് ഓണ്‍ലൈനായി ഭിന്നശേഷികാര്‍ക്കായുള്ള കേരള സ്റ്റേറ്റ് കമ്മിഷണര്‍ എസ് എച് പഞ്ചാപകേഷന്‍ ഉദ്ഘാടനം ചെയ്യും. കെ വി എസ് റാവു (ഡയറക്ടര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് എംപവര്‍മെന്റ്ഓഫ് പേര്‍സണ്‍സ് വിത്ത് ഡിസബിലിറ്റി, മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് ), ആര്‍ എല്‍ ബൈജു ( ഡിസ്ട്രിക്ട് ജഡ്ജ്, കണ്ണൂര്‍ ), നചിക്കേട്ട റാവുത് ( ഡയറക്ടര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് പേര്‍സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി ), ഡോ. റോഷന്‍ ബിജെലീ കെ എന്‍ ( സി ആര്‍ സി കോഴിക്കോട് ), നൗഫല്‍ കോഡൂര്‍ (മഅദിന്‍ അക്കാഡമിക് ഡയറക്ടര്‍ ), ഗോപിരാജ് പി വി ( റീഹാബിലിറ്റേഷന്‍ ഓഫീസര്‍, സി ആര്‍ സി കേരള ), മഅദിന്‍ ഏബിള്‍ വേള്‍ഡ് സി ഒ ഒ മുഹമ്മദ് ഹസ്രത്ത് എന്നിവര്‍ വിവിധ പരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് വിവിധങ്ങളായ ബോധവത്കരണ – പരിശീലന -പുനരധിവാസ പരിപാടികള്‍ വിവിധ തലങ്ങളില്‍ നടത്തപ്പെടുന്നതാണ്.
‘ കോ വി കെയര്‍ ‘ പദ്ധതിയുടെ ഭാഗമായിട്ടുള്ള സേവനങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടാം. വാക്‌സിനേഷന്‍ ഹെല്പ് ഡെസ്‌ക് (9745380777), മാനസികാരോഗ്യ ഹെല്‍പ്ലൈന്‍ (18005990019), ഓണ്‍ലൈന്‍ തെറാപ്പി സേവനങ്ങളും പുനരധിവാസവും (9895861205), അത്യാവശ്യ മരുന്നുകള്‍ – ആംബുലന്‍സ് സേവനങ്ങള്‍ക്ക് (9645777380) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
source http://www.sirajlive.com/2021/05/09/478417.html
إرسال تعليق