തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്ര വിജയം നേടിയ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളം ഇന്ന്. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനല്‍ എം എല്‍ എമാരുടെ സത്യപ്രതിജ്ഞയാണ് ആദ്യംനടക്കുക. പ്രോടേം സ്പീക്കര്‍ പി ടി എ റഹീം സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. എല്‍ ഡി എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എം ബി രാജേഷ് മത്സരിക്കും. യു ഡി എഫില്‍ നിന്ന് ആരെന്ന് വ്യക്തമല്ല. ഇന്ന് തീരുമാനമുണ്ടായേക്കും.
28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിനാകും ആദ്യ ബജറ്റ് അവതരകിപ്പിക്കുക. 28ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം അവതരിപ്പിക്കും. അക്ഷരമാലാ ക്രമത്തിലാകും സത്യപ്രതിജ്ഞ. ഇതനുസരിച്ച് ആദ്യം വള്ളിക്കുന്നില്‍ നിന്നുള്ള മുസ്ലിംലീഗ് അംഗം പി അബ്ദുള്‍ ഹമീദ് സത്യപ്രതിജ്ഞ ചെയ്യും. അവസാനത്തെ അംഗം വടക്കാഞ്ചേരിയില്‍ നിന്നുള്ള സി പി എം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ്.
source
http://www.sirajlive.com/2021/05/24/480432.html
Post a Comment