നേതൃത്വം ചെറുപ്പമായത് കൊണ്ടു മാത്രം കാര്യമില്ല; ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി നേതാവ് എം എസ് കുമാര്‍

തിരുവനന്തപുരം | ബി ജെ പി സംസ്ഥാന നേതൃത്വത്തിന് നേരെ ഒളിയമ്പെറിഞ്ഞ് മുന്‍ പാര്‍ട്ടി വക്താവ് എം എസ് കുമാര്‍. നേതൃത്വം ചെറുപ്പമായതു കൊണ്ട് മാത്രം സംഘടന രക്ഷപ്പെടില്ലെന്ന് എഫ് ബി കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. സി പി എമ്മും കോണ്‍ഗ്രസും തലമുറമാറ്റത്തിന് കാണിച്ച ഇച്ഛാശ്ശക്തി ചൂണ്ടിക്കാട്ടിയാണ് കുമാറിന്റെ വിമര്‍ശനം.
നേതൃസ്ഥാനത്തെത്തുന്നവര്‍ എല്ലാ അര്‍ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീതരും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരുമാകണം. ജനങ്ങളാണ് യജമാനന്മാര്‍ എന്ന ബോധ്യമുണ്ടാകണമെന്നും കുമാര്‍ വ്യക്തമാക്കി.

എ ഫ് ബി കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തില്‍ പുതുമുഖങ്ങളെ മന്ത്രിമാരാക്കി കൊണ്ട് പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം എല്‍ ഡി എഫ് തുടങ്ങിവച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിഛയിച്ചപ്പോഴും ഈ ഇച്ഛാശക്തി എല്‍ ഡി എഫ് കാണിച്ചിരുന്നു. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവാവായി ശ്രീ വി ഡി സതീശനെ നിച്ചയിച്ചത് വഴി തങ്ങളും മാറ്റത്തിന്റെ പാതയില്‍ ആണെന്ന് പറയുന്നു. ഇതെല്ലാം തലമുറ മാറ്റമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 75 കാരനായ പിണറായി നയിക്കുന്ന മന്ത്രിസഭയില്‍ 68 കാരനായ തോമസ് ഐസക് മാറി 68 കാരനായ എം വി ഗോവിന്ദന്‍ വരുമ്പോഴും 66കാരനായ ചെന്നിത്തല മാറി 58 കാരനായ സതീശന്‍ വരുമ്പോഴും തലമുറ മാറ്റം എന്നാണ് വിശേഷിപ്പിക്കുന്നത്. നേതൃത്തം ചെറുപ്പം ആയാല്‍ മാത്രം സംഘടന രക്ഷപ്പെടുമോ? നേതൃസ്ഥാനത്തു എത്തുന്നവര്‍ എല്ലാ അര്‍ത്ഥത്തിലും സ്വഭാവശുദ്ധി ഉള്ളവരാകണം. അഴിമതിക്ക് അതീരായിരിക്കണം. ഏതിനോടും പ്രതികരിക്കുമ്പോള്‍ പക്വത കാണിക്കുന്നവരാകണം. എല്ലാ തലമുറയിലും പെട്ട ജനങ്ങള്‍ക്ക് സ്വീകാര്യരാവണം. എങ്കില്‍ തീര്‍ച്ചയായും അവര്‍ നയിക്കുന്ന പ്രസ്ഥാനത്തിനു ജനപിന്തുണ ഉണ്ടാകും. തങ്ങള്‍ അല്ല ജനങ്ങള്‍ ആണ് യജമാനന്മാര്‍ എന്ന ബോധ്യം ഇണ്ടാകണം.

 



source http://www.sirajlive.com/2021/05/23/480347.html

Post a Comment

Previous Post Next Post