രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് കൊവിഡ്; 3,890 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 3,890 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3,53,299 പേര്‍ രോഗമുക്തരായി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,43,72,907 ആണ്. ഇതുവരെ 2,66,207 പേര്‍ രോഗം ബാധിച്ച് മരിച്ചു. 36,73,802 പേര്‍ നിലവില്‍ ചികിത്സയിലാണ്.ഇതുവരെ 2,04,32,898 പേര്‍ കൊവിഡ് രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐ സി എം ആര്‍ കണക്കനുസരിച്ച് 31,30,17,193 സാമ്പിളുകളാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി



source http://www.sirajlive.com/2021/05/15/479040.html

Post a Comment

Previous Post Next Post