ബെംഗളൂരു | കര്‍ണാടക ബെംഗളുരു ചാമരാജ് നഗര്‍ ഗവ. ആശൂപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 കൊവിഡ് രോഗികള്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 24 പേരും മരിച്ചത്. ഓക്‌സിജന്‍ കൃത്യമായി എത്തിക്കാന്‍ അധികൃതര്‍ വീഴ്ച വരുത്തിയതാണ് വലിയ അപകടങ്ങള്‍ക്കിടയാക്കിയത്. സംഭവത്തെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് സമീപത്ത് പ്രതിഷേധിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കര്‍ണാടകയിലെ പല സര്‍ക്കാര്‍ ആശുപത്രികളിലും ഓക്‌സിജന്‍, ഐ സി യു ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മുഖ്യമന്ത്രി വി എസ് യെദ്യൂരപ്പ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചക്കിടെ കര്‍ണാടകയില്‍ ഓക്‌സിജന്‍ ലഭിക്കാതെയുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ ശനിയാഴ്ച കല്‍ബുര്‍ഗയിലെ ഗവ. ആശുപത്രിയില്‍ നാല് കൊവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു.
source http://www.sirajlive.com/2021/05/03/477759.html
Post a Comment