
ബിഹാര്‍- ഉത്തര്‍ പ്രദേശ് അതിര്‍ത്തിയിലെ ചൗസ നഗരത്തില്‍ ഗംഗാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനാല്‍ പ്രദേശവാസികള്‍ ആകെ ഭയചകിതരാണ്. ഇന്ന് രാവിലെയാണ് ഈ കാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്.
ഉത്തര്‍ പ്രദേശില്‍ നിന്ന് ഒഴുക്കിവിട്ട മൃതദേഹങ്ങളാണ് ഇവയെന്ന് അധികൃതര്‍ സംശയിക്കുന്നു. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് യു പിയില്‍ നിന്ന് ഒഴുക്കിവിട്ടതെന്ന് കരുതുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെതാകാം മൃതദേഹമെന്നും സംശയമുണ്ട്.
source http://www.sirajlive.com/2021/05/10/478508.html
إرسال تعليق