തിരുവനന്തപുരം | തടവുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി പ്രത്യേക പരോള്‍ അനുവദിച്ച ഉത്തരവില്‍ 600 തടവുകാര്‍ക്ക് പരോള്‍ നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി ശിക്ഷ തടവുകാര്‍ക്ക് പരോളും വിചാരണത്തടവുകാര്‍ക്ക് ഇടക്കാല ജാമ്യവും നല്‍കാന്‍ ഉത്തരവിട്ടിരുന്നു.
സമാനമായ സുപ്രീം കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടുന്ന സമിതി പരിശോധന നടത്തി വരികയാണ്. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ കൂടുതല്‍ വിചാരണ, റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യം ലഭിക്കാനാണ് സാധ്യത.
source
http://www.sirajlive.com/2021/05/09/478333.html
Post a Comment