മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

കൊച്ചി |  കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) ആണ് മരിച്ചത്.പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

2005ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയ വിപിന്‍ ചന്ദ് 2012ലാണ് മാതൃഭൂമി ന്യൂസില്‍ ചേര്‍ന്നത്.



source http://www.sirajlive.com/2021/05/09/478336.html

Post a Comment

Previous Post Next Post