തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി; കെ ബാബുവിനെതിരെ സിപിഎം ഹൈക്കോടതിയിലേക്ക്

കൊച്ചി | തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നിയമനടപടിയിലേക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും കോടതിയില്‍ ചോദ്യം ചെയ്യും.

992 വോട്ടിനാണ് സിറ്റിംഗ് എംഎല്‍എ എം സ്വരാജ് കെബാബുവിനോട് പരാജയപ്പെട്ടത്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ച നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഎം ആവശ്യം.തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നുംഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഎം ആരോപിക്കുന്നു.എണ്‍പത് വയസ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് എണ്ണാതെ മാറ്റിവച്ച നടപടിയും സിപിഎം എതിര്‍ക്കും



source http://www.sirajlive.com/2021/05/05/478008.html

Post a Comment

Previous Post Next Post