കൊവിഡ് ബാധിച്ച ഗൃഹനാഥനെ ഗ്രാമത്തില്‍ കയറ്റിയില്ല; വെള്ളം കൊടുക്കാന്‍ ശ്രമിച്ച മകളെ തടഞ്ഞ് മാതാവ്

ഹൈദരാബാദ് | കൊവിഡ് സ്ഥിരീകരിച്ച ഗൃഹനാഥന് വെള്ളം കൊടുക്കാന്‍ പോലും സമ്മതിക്കാതെ ഭാര്യ. പിതാവിന് വെള്ളം കൊടുക്കാന്‍ മകള്‍ മാതാവിനോട് തല്ലുപിടിക്കുന്ന സ്ഥിതിയാണ്. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ ഗ്രാമത്തിലാണ് സംഭവം.

വിജയവാഡയില്‍ ജോലി ചെയ്തിരുന്ന 50കാരന്‍ കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നാണ് ഗ്രാമത്തിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഗ്രാമത്തിന് പുറത്ത് പാടത്തിന് സമീപമുള്ള കുടിലില്‍ പാര്‍പ്പിച്ചു.

ഇവിടെ പിതാവിന് ഒരു കുപ്പി വെള്ളം കൊടുക്കാന്‍ 17കാരി മകള്‍ ശ്രമിച്ചപ്പോള്‍ രോഗം പിടിപെടുമോയെന്ന് ഭയന്ന് മാതാവ് വിലക്കുകയായിരുന്നു. വലിയ ഒച്ചയിട്ട് മകള്‍ ഒരു വിധം വെള്ളം കൊടുക്കുന്നുണ്ട്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.



source http://www.sirajlive.com/2021/05/05/478011.html

Post a Comment

Previous Post Next Post