സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

കൊച്ചി | ന്യൂനമര്‍ദത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ തുടരവെ പലയിടങ്ങളിലും വെള്ളം കയറി. എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്. പുലര്‍ച്ചെ രണ്ടുമണി മുതല്‍ കടല്‍കയറ്റം രൂക്ഷമായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന എത്തിയിരുന്നു. ഫയര്‍ ഫോഴ്‌സും പൊലീസും പ്രദേശത്ത് സജ്ജമാണ്.

കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.



source http://www.sirajlive.com/2021/05/15/479013.html

Post a Comment

Previous Post Next Post