പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ വിടവാങ്ങി

കോഴിക്കോട്  | അര്‍ബുദരോഗവുമായുള്ള പോരാട്ടത്തില്‍ ആയിരങ്ങള്‍ക്ക് പ്രചോദനമായ നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം വി ആര്‍ ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.

അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ക്യാന്‍സറിനെ ചിരിയോടെ സധൈര്യം നേരിട്ട നന്ദു ജീവിതം പോരാട്ടത്തിനുള്ളതാണെന്നും തോറ്റുപോകരുതെന്ന സന്ദേശമാണ് ലോകത്തിന് നല്‍കിയത്. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്.



source http://www.sirajlive.com/2021/05/15/479015.html

Post a Comment

Previous Post Next Post