
ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമുണ്ട്. ഒരുഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ചികിത്സക്ക് ഉള്‍പ്പെടെ അവര്‍ നമ്മുടെ നാട്ടിലാണ് വരാറുള്ളത്. കേരളത്തില്‍ ആകെ ലക്ഷദ്വിപില്‍ നിന്നുള്ള ധാരാളം വിദ്യാര്‍ഥികളെ കാണാന്‍ കഴിയും. പരസ്പര സഹകരണത്തിലൂടെയാണ് ദ്വീപ് നിവാസികളും നമ്മളും മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസം, തൊഴില്‍, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ദ്വീപുമായി കേരളത്തിന് ദൃഢമായ ബന്ധമാണുള്ളത്. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം തുടങ്ങിയതായാണ് വാര്‍ത്തകളില്‍ കാണുന്നത്. സങ്കുചിത താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടാണ് അത്തരം നിലപാടുകള്‍ എടുക്കുന്നത്. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രതിലോമപരമായ നീക്കങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണമെന്നാണ് ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
source http://www.sirajlive.com/2021/05/24/480505.html
إرسال تعليق