ഓക്‌സിജന്‍ വിതരണം നിലച്ചു; ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ന്യൂഡല്‍ഹി | ഡഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ അഭാവമുണ്ടാകുന്നത്. മരിച്ചവരില്‍ ആറുപേര്‍ അത്യാഹിത വിഭാഗത്തിലും രണ്ടുപേര്‍ വാര്‍ഡുകളിലും ചികിത്സയിലായിരുന്നു. ഉദര രോഗ വിഭാഗം തലവന്‍ ആര്‍ കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍.

ഏതാണ്ട് 45 മിനുട്ടോളം നേരം ഓക്‌സിജന്റെ അഭാവം നേരിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 12.45ഓടെയാണ് ഓക്‌സിജന്‍ ഇല്ലാതായത്. വിതരണം പുനസ്ഥാപിക്കാനായത് 1.30ഓടെയും.



source http://www.sirajlive.com/2021/05/01/477596.html

Post a Comment

Previous Post Next Post