തൃശൂര്‍ | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട കോടതിയാണ് കോഴിക്കോട് സ്വദേശിയായ പ്രതിയെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
മറ്റൊരു പ്രതി അബ്ദുല്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായിയായ ഇയാളാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. ഒളിവില്‍ കഴിയുന്ന സുജേഷ്, രഞ്ജിത്ത് എന്നിവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ് പോലീസ്.
source http://www.sirajlive.com/2021/05/01/477594.html
Post a Comment