ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പദ്ധതിസ്‌റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹരജിക്കാര്‍ക്ക് ഒരുലക്ഷം രൂപ പിഴയും ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധിച്ചു. പരാതിക്കാര്‍ പ്രത്യേക ഉദ്ദേശ ലക്ഷ്യത്തോടെയാണ് ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ താമസിക്കുന്നത് നിര്‍മാണം നടക്കുന്ന ഇടത്തുതന്നെയാണ്. അതിനാല്‍ കൊവിഡ് വ്യാപനം ഉണ്ടാകില്ല. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പദ്ധതി ദേശീയ പ്രധാന്യമുള്ള നിര്‍മാണ പ്രവര്‍ത്തനമാണെന്നും 2021 നവംബര്‍ 21ന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
source http://www.sirajlive.com/2021/05/31/481750.html
إرسال تعليق