ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. എന്താണ് കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയമെന്ന് വ്യക്തമാക്കണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ വില എങ്ങനെയാണ് വിത്യസ്തമാകുന്നത്. രാജ്യത്ത് വാക്‌സിനുകള്‍ക്ക് ഒറ്റ വില വേണം. ഇതിനായി വാക്‌സിന്‍ നയത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍.
കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണം. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കണം. െേമാബൈല്‍ ഇല്ലാത്ത ഗ്രാമവാസികള്‍ക്ക് കൊവിന്‍ രജിസ്‌ട്രേഷന്‍ ഫലപ്രദമാണോ?. കൊവിന്‍ ആപ്പില്‍ കോടതി ജീവനക്കാര്‍ക്ക് പോലും രജിസ്റ്റര്‍ ചെയ്യാനാകുന്നില്ല. രാജ്യത്ത് എന്തിനാണ് ഇങ്ങനെ ഡിജിറ്റല്‍ വിഭജനം നടത്തുന്നത്. കേന്ദ്രത്തിന്റെ ന്യായീകരണങ്ങള്‍ മുഖവിലക്കെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
source
http://www.sirajlive.com/2021/05/31/481752.html
إرسال تعليق