ദുരിതകാലത്തും കൊള്ള തുടര്‍ന്ന് എണ്ണക്കമ്പനികള്‍

ന്യൂഡല്‍ഹി | കൊവിഡ് മഹാമാരിക്കിടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ഇന്ധന വില വര്‍ധനവ് എണ്ണക്കമ്പനികള്‍ തുടരുന്നു. നേരത്തെ നാലവ് ദിവസം തുടര്‍ച്ചയായി എണ്ണ വില വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍ രണ്ട് ദിവസത്തെ അവധി ദിവസം കഴിഞ്ഞ ദിവസം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത് . തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.

 

 



source http://www.sirajlive.com/2021/05/10/478457.html

Post a Comment

Previous Post Next Post