അസമിയില്‍ ഹിമന്ത ബിശ്വശര്‍മ ഇന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും

ദിസ്പുര്‍ | അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അദ്ദേഹത്തൊടൊപ്പം ഒമ്പതു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാവിലെ 11.30ന് ഗുവഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്ദീഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ്. ജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങില്‍ ഓണ്‍ലൈന്‍ വഴി പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബി ജെ പി മ്യമന്ത്രിയടക്കം ഒമ്പത് മന്ത്രിമാരാണുള്ളത്. ഘടക കക്ഷികളായ എ ജെ പിക്ക് മൂന്നും, യു പി പി എല്ലിന് രണ്ടും മന്ത്രി സ്ഥാനങ്ങളാകും നല്‍കുക.

 

 



source http://www.sirajlive.com/2021/05/10/478454.html

Post a Comment

Previous Post Next Post