
ഭൂമിയില്‍ നിന്ന് 32 കോടി കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു അംബരചുംബിയായ കെട്ടിടത്തോളം വലുപ്പമുണ്ട് ഇതിന്. ഛിന്നഗ്രഹത്തിന്റെ ഉപരിതലം പരിശോധിച്ച് അളക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ഭൂമിയിലെത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ ചുമതല.
ഛിന്നഗ്രഹത്തില്‍ നിന്ന് വാഹനത്തെ തള്ളിമാറ്റാന്‍ സാധിച്ചുവെന്നതും ഇനി തിരികെയുള്ള യാത്രയിലായിരിക്കുമെന്നും കൊളോറാഡോയിലെ കണ്‍ട്രോള്‍ റൂം അറിയിച്ചു. ഭൂമി ഉള്‍പ്പെടുന്ന സൗരയൂഥം രൂപപ്പെട്ട് ആദ്യ കാലഘട്ടങ്ങളിലാണ് ബെന്നു എന്ന ഛിന്നഗ്രഹവും രൂപംപ്രാപിക്കുന്നത്. ഓക് മരത്തിന്റെ കായ പോലെയാണ് ഇതിന്റെ രൂപം. 2018ലാണ് ഒസിരിസ്- റെക്‌സ് ബെന്നുവിലെത്തിയത്.
source http://www.sirajlive.com/2021/05/12/478778.html
Post a Comment