സംസ്ഥാനത്ത് ട്രഷറി ഇടപാട് നാല് ദിവസത്തേക്ക് ഭാഗികമായി മുടങ്ങും

തിരുവനന്തപുരം | സംസ്ഥാനത്ത് ട്രഷറി ഇടപാടുകള്‍ നാല് ദിവസം ഭാഗികമായി മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണ് സേവനങ്ങള്‍ക്ക് തടസം നേരിടുക. ഇന്ന് വൈകിട്ട് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല.

ട്രഷറിയില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം ഇടപാടുകള്‍ തടസപ്പെടുന്നത് പതിവായതിനാലാണ് പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നത്. എല്ലാ മാസവും ആദ്യ ആഴ്ച സ്ഥിരമായി സാങ്കേതിക പ്രശ്‌നം ഉണ്ടാകാരുണ്ട്. എപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ ശമ്പളവും പെന്‍ഷനും നല്‍കാന്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നം വലിയ പ്രയാസം സ്യഷ്ടിച്ചുവരികയാണ്. സര്‍വര്‍ കപ്പാസിറ്റി കൂട്ടിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വര്‍ വാങ്ങിയത്.



source http://www.sirajlive.com/2021/05/12/478776.html

Post a Comment

Previous Post Next Post