
കെസി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശന്‍. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിലെ പുനഃസംഘടന – നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ തോല്‍വിയുടെ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് അവര്‍ നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/05/23/480317.html
إرسال تعليق