‘നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല’; വെല്ലുവിളിയുമായി ബാബ രാംദേവ്

ന്യൂഡല്‍ഹി | അലോപ്പതി വിരുദ്ധ പ്രസ്താവന നടത്തിയ യോഗ ഗുരു ബാബ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം ആവശ്യമുയരവെ പരസ്യ വെല്ലുവിളിയുമായി ബാബ രാംദേവ്. നിങ്ങളുടെ പിതാവിന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് രാംദേവ് പറഞ്ഞു.

അവര്‍ തഗ് രാംദേവ്, മഹാതഗ് രാംദേവ് തുടങ്ങിയ ട്രന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവര്‍ അത് ചെയ്യട്ടെ. നമ്മുടെ ആളുകള്‍ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രന്‍ഡുകള്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കും- രാംദേവ് വീഡിയോയില്‍ പറയുന്നു.

വിവാദ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐ എം എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വാക്സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ഉണ്ടായി.



source http://www.sirajlive.com/2021/05/27/481018.html

Post a Comment

Previous Post Next Post