
അവര്‍ തഗ് രാംദേവ്, മഹാതഗ് രാംദേവ് തുടങ്ങിയ ട്രന്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അവര്‍ അത് ചെയ്യട്ടെ. നമ്മുടെ ആളുകള്‍ അത്തരം പ്രവണതകളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. അത്തരം ട്രന്‍ഡുകള്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കും- രാംദേവ് വീഡിയോയില്‍ പറയുന്നു.
വിവാദ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഐ എം എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് രാംദേവിനെതിരെ അയച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. വാക്സിനേഷനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തുന്ന രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ഉണ്ടായി.
source http://www.sirajlive.com/2021/05/27/481018.html
إرسال تعليق