
സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ നേരത്തെ മൊഴി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനു പുറമെ നടത്തിയ മറ്റ് ശാസ്ത്രീയ പരിശോധനകളിലൂടെയും അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും. നേരത്തെ നിയോഗിച്ച രണ്ട് അന്വേണ സംഘങ്ങളും പ്രതിക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയത്.
2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് ഇരയായതായി പരാതി പോലീസിന് ലഭിക്കുന്നത്. ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
source http://www.sirajlive.com/2021/05/27/481021.html
إرسال تعليق