
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്. പൊടി രൂപത്തിലുള്ളതാണ് മരുന്നത്. വെള്ളത്തില്‍ കലക്കിയാണ് കഴിക്കേണ്ടത്. താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വസ്ഥിതിയിലാകാന്‍ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അത്യാസന്ന നിലയിലുള്ളവര്‍ക്കാണ് ഈ മരുന്ന് നല്‍കുക. ആദ്യ ഘട്ടമായി 10,000 ഡോസ് ആണ് ലഭ്യമാക്കുക. ഡല്‍ഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന നല്‍കുക. 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസിന്റെ കണ്ടുപിടിത്തം കൊവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
source http://www.sirajlive.com/2021/05/17/479380.html
إرسال تعليق