
21 മന്ത്രിമാരാകും രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലുണ്ടാവുകയെന്ന് എല്‍ ഡി എഫ് കണ്‍വീനറും സി പി എം ആക്ടിംഗ് സെക്രട്ടറിയുമായി എ വിജയരാഘവന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സി പി എമ്മിന് മുഖ്യമന്ത്രിയും 12 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവുമുണ്ടാകും. സി പി ഐക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പും ലഭിക്കും. ജെ ഡി എസിനും എന്‍ സി പിക്കും ഓരോ മന്ത്രിസ്ഥാനമുണ്ടാകും. ഒറ്റ എം എല്‍ എമാരുള്ള ചെറുപാര്‍ട്ടികളില്‍ നാല് പേര്‍ക്ക് ഊഴം അനുസരിച്ച് മന്ത്രി സ്ഥാനം നല്‍കും.
source http://www.sirajlive.com/2021/05/17/479386.html
إرسال تعليق