
മുന്‍ വര്‍ഷത്തേതു പോലെ തന്നെ ഡിജിറ്റല്‍ ക്ലാസുകളാണ് ആരംഭിക്കുന്നത്. കൈറ്റ്-വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഇത്തവണ സംപ്രേക്ഷണം ചെയ്യുക.ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളുമായിരിക്കും നല്‍കുക. ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖലാ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം സ്‌കൂള്‍തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച് ജൂണ്‍ 19ന് പൂര്‍ത്തീകരിക്കും.പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴ് വരെയായിരിക്കും.
എസ് എസ് എല്‍ സി, ടി എച്ച് എല്‍ സി പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ജൂണ്‍ ഏഴിന് ആരംഭിച്ച് ജൂണ്‍ 25ന് പൂര്‍ത്തിയാക്കും.
പാഠപുസ്തക വിതരണം നന്നായി നടന്നുവരികയാണെന്നും ഒന്നാം വാല്യത്തിന്റെ 70 ശതമാനം വിതരണം പൂര്‍ത്തിയായിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസിലെ പുതിയ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 29ന് രാവിലെ 10 ന് മണക്കാട് ഗവ. ടി ടി ഐ യില്‍ വച്ച് നടത്തും. 2021-22 അധ്യയന വര്‍ഷത്തില്‍വിതരണം ചെയ്യേണ്ട ആദ്യ വാല്യം പാഠ പുസ്തകങ്ങള്‍288 ടൈറ്റിലുകളിലായി 2.62 കോടി എണ്ണമാണ്. ജൂണ്‍ഒന്നിനകം അടിയന്തിരമായി അച്ചടി പൂര്‍ത്തിയാക്കാമെന്ന് കെ ബി പി എസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
2021-22 വര്‍ഷത്തെ കുട്ടികള്‍ക്ക് നല്‍കേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയന വര്‍ഷം അവസാനം എല്ലാ ഉപ ജില്ലകളിലേയും വിതരണ കേന്ദ്രത്തില്‍എത്തിച്ചിട്ടുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 29ന് തിരുവനന്തപുരം മണക്കാട് ഗവ. സ്‌കൂളില്‍വച്ച് നടത്തും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
source http://www.sirajlive.com/2021/05/27/481046.html
Post a Comment