ഏകപക്ഷീയമായ ആക്രമണത്തോട് വിയോജിപ്പ്; മുല്ലപ്പള്ളിക്ക് പിന്തുണയുമായി വി ഡി സതീശന്‍

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഏകപക്ഷീയമായി ആക്രമിക്കുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കെ  പി സി സി അധ്യക്ഷനെ മാറ്റുന്ന കാര്യത്തില്‍ ഇതുവരെ പാര്‍ട്ടി തീരുമാനമൊന്നും എടുത്തിട്ടില്ല. മാറ്റമുണ്ടെങ്കില്‍ അത് തീരുമാനിക്കാന്‍ പാര്‍ട്ടി ഉണ്ടെന്നും കെ പി സി സി ആസ്ഥാനത്ത് മുല്ലപ്പള്ളിക്കൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ ഉത്തരവാദിത്തം നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയിട്ടില്ലെന്നും പറഞ്ഞ വി ഡി മുല്ലപ്പള്ളിയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ചെന്നിത്തലയുടെ എഫ് ബി പോസ്റ്റിനെ വി ഡി പിന്തുണച്ചു. എന്നാല്‍, കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മുല്ലപ്പള്ളി തയാറായില്ല. ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന വിവാദ നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കാന്‍ കേന്ദ്രം തയാറാകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.



source http://www.sirajlive.com/2021/05/27/481039.html

Post a Comment

Previous Post Next Post