കൊവിഡ്; കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി യെച്ചൂരി

ന്യൂഡല്‍ഹി രാജ്യത്ത് രൂക്ഷമായ കൊവിഡ് രണ്ടാം തരംഗം കൈകര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ വീഴ്ചക്കെതിരെ വിമര്‍ശനവുമായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്റര്‍ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘നിങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല, വാക്സിന്‍ നല്‍കാന്‍ കഴിയില്ല, മരുന്നുകളും ആശുപത്രി കിടക്കകളും നല്‍കാന്‍ കഴിയില്ല, ഒരു സഹായവും നല്‍കാന്‍ നിങ്ങള്‍ക്കാവില്ല, കുപ്രചരണങ്ങള്‍ നടത്താനും അസത്യം പ്രചരിപ്പിക്കാനും മാത്രമേ നിങ്ങളെ കൊണ്ട് ചെയ്യാനാകൂ’ -യെച്ചൂരി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ ഓക്സിജന്റെ അഭാവം മൂലം ദിനംപ്രതി കൊവിഡ് രോഗികള്‍ മരിക്കുകയാണ്. വിവിധ ലോകരാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും അടക്കമുള്ള സഹായങ്ങള്‍ എത്തിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്.

 

 



source http://www.sirajlive.com/2021/05/06/478141.html

Post a Comment

Previous Post Next Post