ന്യൂഡല്‍ഹി | രണ്ടാം തരംഗത്തിലെ തീവ്ര കൊവിഡ് വ്യാപനത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സാഹചര്യം വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, ഹര്‍ഷ വര്‍ധന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ വേഗത വര്‍ധിപ്പിക്കണമെന്നും വാക്‌സിനേഷന്റെ വേഗത കുറയുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണിനിടയിലും പൗരന്‍മാര്‍ക്ക് വാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം. വാക്‌സിനേഷന്റെ ഭാഗമായ ആരോഗ്യപ്രവര്‍ത്തകരെ മറ്റു ചുമതലകളിലേക്ക് മാറ്റരുത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്‍ദേശവും നല്‍കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
source
http://www.sirajlive.com/2021/05/06/478143.html
Post a Comment