
സഊദി അറേബ്യയാണ് അടിയന്തിര യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തില്‍ അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും. അക്രമങ്ങള്‍ നിയന്ത്രണാതീതമായതോടെ യുദ്ധഭീതിയാണ് നിലനില്‍ക്കുന്നത്. മേഖലയിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹാദി അമീറിനെ അമേരിക്കയുടെ ദൂതനായി നിയോഗിച്ചിട്ടുണ്ട്.
അതെ സമയം ഇസ്റാഈലുമായി ചര്‍ച്ചകള്‍ക്ക് ഈജിപ്ത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ടെല്‍ അവീവിലെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ സ്ഥിതിഗതികള്‍ വഷളായതോടെ അമേരിക്ക സഊദി അറേബ്യയുമായും ഈജിപ്തുമായും ചര്‍ച്ച നടത്തിയതായി പ്രസിഡന്റ് ജോ ബിഡന്‍ പറഞ്ഞു. നിലവിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഈജിപ്ത്, ടുണീഷ്യ, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇടപെടാന്‍ കഴിയുമെന്ന് വൈറ്റ്ഹൗസ് മീഡിയ സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.
source http://www.sirajlive.com/2021/05/14/478991.html
إرسال تعليق